വെളിച്ചം കൊതിക്കുന്നവന്‍ - തത്ത്വചിന്തകവിതകള്‍

വെളിച്ചം കൊതിക്കുന്നവന്‍ 

പകലിനെ തേടുന്നു ഞാനെൻ നിഴലിനെ തേടുന്നു
അമ്മ തൻ പുഞ്ചിരി കാണാൻ കൊതിക്കുന്നു
ഇരുളുമെൻ വഴികളിൽ പാഥകള്‍ താണ്ടുവാന്‍
കൂട്ടിന്നു മണി ചേര്‍ന്ന വടിയും
സഹതാപമേറിയ എത്രയോ കൈകളാൽ
പാത മുറിച്ചു കടന്നും ഭാഗ്യമില്ലാത്ത ഞാൻ
ഭാഗ്യമന്വേഷിച്ചു ഭാഗ്യം കൊടുത്തു നടന്നു
ഇടവഴികള്‍ താണ്ടുമെന്‍ കാതിലെതാറുണ്ട്
കുസൃതി ബാല്യങ്ങള്‍ തന്‍ കളിയൊച്ചകള്‍
എന്‍ ബാല്യ ഓര്‍മ്മയില്‍ കളികളില്ല
കൂട്ട്കൂടാന്‍ കളികൂട്ടരില്ല
കളിവീട്‌ കണ്ടില്ല കിളികളെ കണ്ടില്ല
തുമ്പി പിടിക്കാന്‍ കാഴ്ചയില്ല
കാണാത്ത കാഴ്ചക്ക്‌ പരിഭവം ചൊല്ലാതെ
അന്നത്തിനായി ഞാന്‍ അല്ലഞ്ഞിടട്ടെ
ഭാഗ്യവും വിറ്റ്നടന്നിടട്ടെ
പകലിന്‍ നിറമൊന്നുമാഞ്ഞിടുമ്പോള്‍
ഹൃദയതുടിപ്പുമായ്‌ ഓടിയെത്തും
എന്നമ്മമിഴികളെന്‍ അരികിലെത്തും
എന്നോ തളര്ന്നയെന്‍ അച്ഛനരികിലായി
ഒത്തിരി നേരമിരിക്കും
കാണാത്ത അച്ഛനെ തൊട്ടു തഴുകുമ്പോൾ
നെഞ്ചകം കീറി മുറിയും
ഒരുദിനം നെഞ്ചു തകര്‍ന്നു കരഞ്ഞമ്മ
ഉണരുവാനാകാതെ ഉറങ്ങിയച്ചന്‍
അഗ്നി വിഴുങ്ങി ഉരുകിയെനച്ചന്‍റെ
ഗന്ധമെനുള്ളില്‍ നിറഞ്ഞു
നെഞ്ച് തകര്‍ന്നിട്ടും പൊട്ടി കരയാതെ
അമ്മക്കരികിലായി ചേർന്നിരുന്നു
ഒരു മാത്രയെങ്കിലെൻ ഇരുളൊന്നു മാറിടാൻ
ഒരു കാഴ്ചയെങ്കിലും പൊന്നമ്മയെ കണ്ടിടാൻ
കരഞ്ഞു വിളിച്ചു ഞാൻ ദൈവങ്ങളെ
ഇനിയൊരു ജന്മവും തന്നിടല്ലേ
അമ്മയെ കാണാതെ നൊന്തിടുവാന്‍
ഇനിയൊരു ജന്മവും തന്നീടല്ലേ
അച്ഛനെ കാണാത്ത അന്ധനാവാൻ


up
0
dowm

രചിച്ചത്:സന്തോഷ്‌ കണംപറമ്പില്‍
തീയതി:20-11-2014 01:11:31 AM
Added by :santhoshijk@gmail.com
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)