മര്‍ത്ത്യജന്മം
അദൃശ്യ ശില്പിതന്‍ അലങ്കാരമീ പ്രപഞ്ച -
മോട്ടുക്കുമൊരുനേരമൊന്നു നിലച്ചാല്‍
ഞാനെന്ന ഭാവത്തിന്‍ ആകാരമാകുമീ
മര്‍ത്ത്യജന്മവും വൃഥാ.. വില ശൂന്യം
അന്നുനിന്‍ കൂടാരമാണാ ആറടി മണ്ണ്‍
അതിലൂടെയാണ് നിന്‍ മടക്കയാത്ര
നീയറിയാതെ നിന്നിഷ്ടമില്ലാതെ
ശൂന്യതയിലേക്കുള്ലോരാ മടക്കയാത്ര
സുന്ദരമായുള്ലോരീലോക ജീവിതം
ഉയിരുള്ള കാലത്തിലേയറിഞ്ഞിടേണം
നന്മകള്‍ നിറയും കര്‍മ്മം ചെയ്തു
കര്‍മ്മ ഫല സുഖം നേടുക നീ
തന്നേയറിയണം തന്നാലറിയണം
തന്നോടുകൂടുന്നോര്‍ക്കാശ്രയമാകണം
തന്നാല്‍ കഴിയുന്ന കാര്യങ്ങളൊക്കെയും
മണ്ണിതിന്‍ നന്മയ്കു ചെയ്തിടേണം
Not connected : |