അപതസഞ്ചാരി - തത്ത്വചിന്തകവിതകള്‍

അപതസഞ്ചാരി 

ഇരുളിന്റെ കറുത്ത
ചുമരുകളുടെയോരം
ചെര്‍ന്നവള്‍ നടന്നു നീങ്ങവേ
കോതിയയവളുടെ വാര്‍മുടി
പൊഴിക്കുന്നത് മുല്ലപ്പൂവിന്‍ ഗന്ധം .
കെട്ടിയൊരുങ്ങിയൊരാ
മേനിക്കുള്ളിലോരത്മാവിന്‍
ജടമഴുകി നാറുന്നു .

രാവിന്‍ ശ്യാമ ശിഖരങ്ങളില്‍
കഴുകന്‍ കണ്ണുകളാര്‍ത്തി
പൂണ്ടു നില്‍ക്കുന്നുണ്ടാവാം ...
പിന്നെ വിലപേശലും
കച്ചവടവും .....
തേന്‍ നുകരുന്ന വണ്ടുകള്‍ക്കു മുന്നില്‍
പൂക്കള്‍ നിശ്ചലം ...നിര്‍വികാരം ...

ഒടുവില്‍
രവിയുണരുമ്മുന്‍പെ
പാപക്കറ പുരണ്ട മുടിയും
കെട്ടിവെച്ച് മടക്കം
പകല്‍ കണ്ണ്ചിമ്മും വരെ.....
അടുത്ത നിശയിലെ
ഗന്ധമുള്ള പൂവാവാന്‍ ....


up
0
dowm

രചിച്ചത്:Najmudheen
തീയതി:04-01-2015 12:26:46 PM
Added by :Najmudheen
വീക്ഷണം:196
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :