കാറ്റിനോട് ......
ചേണുറ്റ നിന്‍ ഗന്ധമോടിങ്ങനെ
മന്ദമായ് വീശുക നീ പൂന്തെന്നലേ...
ചെതനയിലെറ്റം കുളിരു പകരുന്ന
മന്ദാക്ഷ ധൂമമായ് പാറിക്കളിക്ക നീ
ചെതോവികാരമുനര്‍ത്തും നിന്‍
സാന്ദ്ര സംഗീതത്തിലലിഞ്ഞൊരു
മന്ദാര മലരായ് വിശ്രമിക്കട്ടെ ഞാന്‍
ചേലിലാനന്ദസരിത്തില്‍ ശയിക്കുമീ
മരതകപ്പട്ടണിഞ്ഞ മേട്ടിലൊരു ഹേ-
മന്ദ നീഹാര ബിന്ദുവായ് പുല്‍ക നീയെന്നെ
നീയോരുക്കിയ സങ്കല്പ കുന്ജത്തില്‍
പുരുമോദമാര്‍ന്നിങ്ങനെ കിടക്കുമ്പോള്‍
അതിശയം ! അല്ലലരിയതെല്ലാ ഋതുവിലും പൂക്കുന്ന
നിന്നോടെനിക്കല്പമസൂയയോ...
നീല മേഘങ്ങളോടു വിണ്ണില്‍ ചെന്നു
പുന്നാരം ചൊല്ലുന്ന വേളയില്‍
അരിമ മസ്ര്‍ന്ന ചിന്തയോടെ
നിന്നെയോര്‍ക്കുമെന്നെ മറന്നീടല്ലെ നീ ...
Not connected : |