മോക്ഷതീരം  - തത്ത്വചിന്തകവിതകള്‍

മോക്ഷതീരം  

ചന്ദന സുഗന്ധവും പേറി
യങ്ങിങ്ങായ് കൂട്ടിയ
ചിതകളില്‍ നിന്നുമുയരുന്നു
പുകപോലരൂപിയാം
മേചക രൂപങ്ങള്‍ .
ചുറ്റിലും
മരണത്തിന്‍ തീക്ഷ്ണ ഗന്ധം
പരത്തി പിന്നെയും
കാത്തിരിക്കുന്നു
ഭാരതഖണ്ഡം
മറ്റൊരെരിയുന്ന
ചിതയെക്കൂടി ഏറ്റുവാങ്ങാന്‍ ...

നിളയുടെ പുണ്യ
തീരങ്ങളില്‍ നിന്നും
മോക്ഷ പ്രാപ്തി തന്‍
ചിരകിലേരിപ്പരക്കുന്നു
പരേതര്‍
മറ്റേതോ ലോകത്തേക്ക് .

രാത്രിയില്‍ ,
നിലാവില,പ്പൊയ്പോയ
ചിത്രശലഭങ്ങളീ തീരത്തൊരു
സമാഗമത്തില്‍
പകര്‍ന്നിരിക്കാം
പരസ്പരമവര്‍തന്നേ-
കാന്ത നൊമ്പരങ്ങളത്രയും......


up
0
dowm

രചിച്ചത്:Najmudheen
തീയതി:03-01-2015 05:58:29 PM
Added by :Najmudheen
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :