വിരഹ ദുഃഖം
വേര്‍പിരിഞോമാനേ നാളേറെയായി
വേദനയാണെനിക്കിന്നു കൂട്ട്
സ്വപ്നങ്ങളൊക്കേയും വീണുടയുമ്പോള്‍ നിന്‍
ഓര്‍മകളാണെനിക്കിന്നു കൂട്ട്
അന്നു നാം ആദ്യമായി കണ്ടനാളില്‍
അനുരാഗ പൂമഴ പെയ്ത നേരം
എന്‍റെ മനസ്സിന്‍റെ ചില്ലുവാതില്‍
എന്‍ പ്രിയേ നിനക്കായി തുറന്നുവച്ചു
അന്നുതൊട്ടെന്നുടെ ജീവിത യാത്രയില്‍
കൂട്ടായിരുന്നു നീ ഓമലാളേ
വിടപറയാതകന്നൊരു നേരം വരേയ്കും
പ്രണയത്തിന്‍ തേന്മഴ പൊഴിച്ചു നീയും
നീ തന്നു പോയൊരാ നഷ്ടസ്വപ്നങ്ങള്‍
അറിയാതെ മനസ്സില്‍ ഒഴുകിയെത്തും
പുഞ്ചിരിതൂകുമാ നിന്‍ മുഖ ചിത്രങ്ങള്‍
എന്‍ മിഴിനീരില്‍ കുതിര്‍ന്നലിയും
ഓര്‍കുന്നു ഞാന്‍ സഖീ ആ നിമിഷം
അറിയില്ലെന്നറിയാതെ ചൊല്ലിയ നേരം
അകലുകയാണെന്നറിയാതെ ഞാനാ
അവസാന വാക്ക് ചൊല്ലിയ നേരം
....... നമ്മുടെ പ്രണയത്തിന്‍ അവസാന വാക്ക് ചൊല്ലിയ നേരം
Not connected : |