മണ്ചെരാത്
ബധിരവും മൂകവും
മൃദുലവുമായൊരു
മുളം തണ്ടു പോലെയാണെന്റെയാത്മാവ് .
വ്യോമവിശാലതയി -
ലോഴുകിപ്പരക്കുന്നൊരു
വലാഹജാലത്തെ
പോലതൊരു മണ്കൂടില്‍
കിടന്നാടുന്നു .
ചുക്കാന്‍ നഷ്ടപ്പെട്ട്
ദിശയരിയാതുഴരുന്ന
സമുദ്രയാനത്തെ പോലതുലയുന്നു .
മന്ദമായ് വീശുന്ന
മാരുതനില്‍ പോലും താനുമായ്
ശീതസമരത്തിലിരിക്കുന്ന
മന്കൂടാരത്തിന്റെയനേകം
യുദ്ധരീതികളെ -
തടയുവാനാവാതൊരു
മണ്ചെരാതായ -
താളിയെരിയുന്നു ...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|