സ്വത്വം  - തത്ത്വചിന്തകവിതകള്‍

സ്വത്വം  

എനിക്കെന്‍റെ മക്കളെ
നഷ്ടപ്പെട്ടു
കൊണ്ടിരിക്കുന്ന പോലെ ...
ജനയിതാവിന്റെ വാക്കുകള്‍
പലപ്പോഴും
ജടത്തിനോടോതിയ
വാക്കുകള്‍ പോലെ
എവിടെയൊക്കെയോ തട്ടി
തിരികെ തന്നെ വരുന്നു .

അവരുടെ പിന്നിലോരതി -
സാഗരസന്ചയം തന്നെയുണ്ടെന്ന് തോന്നുന്നു .
അവരില്‍ നിന്നുയരുന്ന സീല്‍ക്കാരങ്ങലെന്നെ
പഴഞ്ചാനാക്കുന്ന പോലെ ...

പുതിയ ചട്ടക്കൂടിലുരുവമെടുത്ത
ക്ഷണിക യൌവനങ്ങലെന്നെ-
യൊരു കാലഹരണ -
പ്പെട്ടവനാക്കി മാറ്റി.
എനിക്കെന്‍റെയസ്ഥിത്വം
നഷ്ടമാകുന്ന പോലെ ...

കാലമേ ,
നിന്നുടയാടകളെത്രമാത്രം
മുഷിഞ്ഞിരിക്കുന്നുവെന്നരിയുന്നുവോ നീ...


up
0
dowm

രചിച്ചത്:Najmudheen
തീയതി:31-12-2014 05:00:12 PM
Added by :Najmudheen
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :