അന്ത്യയാത്ര - മലയാളകവിതകള്‍

അന്ത്യയാത്ര 

എന്തിനീ മോഹങ്ങള്‍ ഇന്നെനിക്ക്
എന്തിനീ സ്വപ്‌നങ്ങള്‍ ഇന്നെനിക്ക്
ഇന്നു നാം ഓമനിച്ചീടുമീ ജീവിതം
ഒരുനാളില്‍ അകലേക്കു പോയി മറയും

എവിടെയോ എവിടെയോ മറയത്ത് നില്‍കുന്നു
മരണമാം അവസാന വേര്‍പിരിയല്‍
അന്നുവരേക്കു നാം നേടിയതൊക്കെയും
അന്യമായി തീരുന്ന ആ നിമിഷം

ആറടി മണ്ണിലെ അവസാന നിദ്രയില്‍
ആരാരും കൂട്ടിനണയുകില്ല
വേര്‍പാടിന്‍ വേദന നല്‍കീ മയങ്ങീടും
തനിയേയാണീയാത്ര എന്നറിയാതെ

മോഹങ്ങളില്ലാതെ സ്വപ്നങ്ങളില്ലാതെ
ആഘോഷമില്ലാത്തവസാന യാത്ര
അഴകിന്‍റെ ആശകള്‍ മിനുക്കിയ മേനി
മണ്ണിലേക്കലിയുന്ന അന്ത്യയാത്ര


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌
തീയതി:30-12-2014 11:46:13 AM
Added by :ശ്രീജിത്ത്‌
വീക്ഷണം:236
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :