മാതൃഭാവം  - മലയാളകവിതകള്‍

മാതൃഭാവം  

സര്‍ക്കസ്സുകൂടാരത്തിന്റെ
സമീപം പൂത്തുനില്‍ക്കുന്ന
പ്ലാശുമരപ്പൊത്തില്‍ നിന്നും
ചെറുകിളി പുറത്തേയ്ക്കും
അകത്തേയ്ക്കും തല നീട്ടിയും
ഉള്‍ വലിഞ്ഞുമിരുന്നേറെ നേരം.
മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍
പുറത്തു വന്ന നിമിഷം
നവമാതാവാം കിളിയ്ക്കാധി.
തനിയ്ക്കും കുഞ്ഞുങ്ങള്‍ക്കുമാ -
യിര തേടാനിറങ്ങിയാല്‍
അവസരം പാര്‍ത്തിരിയ്ക്കുന്ന
നിരവധി ജന്തുക്കള്‍ -കശ്മലര്‍
എള്ളോളം ദയ കാണിയ്ക്കാതെ
നുറുക്കി വിഴുങ്ങിയേയ്ക്കാമീ-
യോമനക്കുഞ്ഞുങ്ങളെ;
ഓര്‍ത്തോര്‍ത്ത്‌ നടുങ്ങിയവള്‍
ധര്‍മ്മസങ്കടത്തിലായി അമ്മക്കിളി.

കൂട്ടിലിരുന്നു തെല്ലുനേരമങ്ങനെ;
പിന്നെ കുറച്ചു ദൂരം പറന്നെ -
ന്തൊക്കെയോ കൊക്കി-
നകത്താക്കി തിരിച്ചുവന്ന്
കൂട്ടിലിരുപ്പായ് ജാഗരൂകം.
ഇപ്പതിവ് തുടര്‍ന്നവള്‍ നിത്യവും
മക്കള്‍ പറക്കാന്‍ തുനിയും വരെ.
മാതൃവാത്സല്യവും ശ്രദ്ധയും
കിളികള്‍ക്കും ജന്മസിദ്ധം;
എത്ര കൌതുകമീ പാടവം
നിരീക്ഷിയ്ക്കുകില്‍ സാമോദം
മര്ത്ത്യര്ക്കുമിതല്ലോ കരണീയം?
************


up
0
dowm

രചിച്ചത്:ആനന്ദവല്ലി chandran
തീയതി:13-01-2015 03:55:13 PM
Added by :Anandavalli Chandran
വീക്ഷണം:201
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :