Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
നിനക്കായി - 2 - പ്രണയകവിതകള്‍
നിനക്കായി - 2 - പ്രണയകവിതകള്‍

നിനക്കായി - 2 

മധുചന്ദ്രലേഖ കുളിര്‍ തൂകുമീ ഇന്ദ്രനീലരാവില്‍
അലിയുന്നു കുളിര്‍ തെന്നലതിലൊരു പ്രണയ കാവ്യമായി
അഴകിന്‍റെ ഇതള്‍ വിരിയുന്നു ഒരു സുഗന്ധ സാഗരമായി
പൊഴിയുന്നു ഇളംമഞ്ഞുകണമതിലൊരു സ്നേഹകാവ്യമായി
അനുരാഗതീരമതണയുവാനായി അലയുന്നെന്‍ മനമിതാ, നിന്നെ
ഒരു നോക്ക് കാണാന്‍ ഒരു വാക്ക് ചൊല്ലാന്‍ അലയുമെന്‍ മനമിതാ
അഴകേ വരുമോ അരികത്തായി അണയുമോ എന്‍ സഖീ ഈ രാവില്‍ നീ
അരികത്തിരുന്നു കളിവാക്കു ചൊല്ലുമോ എന്‍ സഖീ ഈ രാവില്‍ നീ
മധുചന്ദ്രലേഖ കുളിര്‍ തൂകുമീ ഇന്ദ്രനീലരാവില്‍
അലിയുന്നു കുളിര്‍ തെന്നലതിലൊരു പ്രണയ കാവ്യമായി
അറിയുന്നു ഞാന്‍ സഖീ പ്രിയമേകുമിന്നാ പ്രണയത്തിന്‍ ലോലഭാവം
തേടുന്നു ഞാന്‍ സഖീ ആഴകേകുമിന്നാ പ്രണയത്തിന്‍ സ്നേഹഭാവം
നീലരാവിലീ നിന്‍റെ ഓര്‍മ്മകള്‍ പുഞ്ചിരി തൂകുന്നൂ, എന്നേ
പുണരുവാനായി തഴുകുവാനായി അണയുമോ എന്‍ പ്രിയേ
മധുചന്ദ്രലേഖ കുളിര്‍ തൂകുമീ ഇന്ദ്രനീലരാവില്‍
അലിയുന്നു കുളിര്‍ തെന്നലതിലൊരു പ്രണയ കാവ്യമായി
പ്രണയകാവ്യമതെഴുതി നീ നിന്‍ മിഴികളാലേ
നീറുമെന്‍ ഹൃദയമതിലൊരു കൂടൊരുക്കീ നീ മൊഴികളാലേ
നീ വരില്ലേ എന്‍ സഖീ നീ കൂട്ടിരിക്കില്ലേ , എന്‍ നിഴലുപോലീ -
നീലനിലാവില്‍ ചേര്‍ന്നിരിക്കില്ലേ, നീയും ചേര്‍ന്നിരിക്കില്ലേ.....
മധുചന്ദ്രലേഖ കുളിര്‍ തൂകുമീ ഇന്ദ്രനീലരാവില്‍
അലിയുന്നു കുളിര്‍ തെന്നലതിലൊരു പ്രണയ കാവ്യമായി


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌
തീയതി:16-01-2015 12:34:25 PM
Added by :ശ്രീജിത്ത്‌
വീക്ഷണം:535
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Anandavalli
2015-04-22

1) പ്രണയം തുടിയ്ക്കുന്ന വരികള്‍.

sreejith
2015-04-23

2) എല്ലാ കവിതകളും വായിച്ച് അഭിപ്രായം പറയുക


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me