നീ അറിയാന്‍  - തത്ത്വചിന്തകവിതകള്‍

നീ അറിയാന്‍  

വിശുദ്ധ സൗന്ദര്യങ്ങളുടെ
വശ്യതയില്‍
മയങ്ങി ശയിക്കുന്ന
പീത വിസ്മയങ്ങളല്ല നീ..
വാക്കുകളുടെ
വായ്ത്തലയാല്‍
തലയോടിനെ കീറിപ്പിളര്‍ക്കുന്ന
തീക്ഷണതയുടെ ധാര്‍ഷ്ട്യമാണ്.
മതിഭ്രമത്തിന്‍റെ -
വാതില്‍ തഴുതുകള്‍
ഭേദിച്ചു കയറാന്‍ പ്രേരിപ്പിക്കുന്ന
എന്തോ ഒന്ന് .
പ്രണയത്തിന്‍റെ പരികല്പ്പനകള്‍ക്ക്
സമര മുഖങ്ങള്‍ നല്‍കുന്ന
പുതിയ നിറങ്ങളില്‍
നീയുണ്ടായിരുന്നു...
പറയാതെ
എതിര്‍ക്കുവാന്‍
വയ്യ
എന്ന സത്യം
നഗ്നനമാക്കപ്പെട്ട
അചലതയെന്നറിയിച്ചത് നീ ആയിരുന്നു...
തിരസ്ക്കരിക്കപ്പെട്ട സ്ത്രീത്വവും
കരഞ്ഞടര്‍ന്ന ശൈശവവും
കാത്തിരിക്കുന്ന-
കല്‍ക്കിയെന്ന
വ്യാമോഹത്തിനുള്ളില്‍
എത്രനാള്‍ മറഞ്ഞിരിക്കു൦
എന്ന് പറയുക...
ചൂടുതുര്‍ക്കുന്ന
ഉത്തരങ്ങളെ പ്രാപിക്കാന്‍
സമയമായിരിക്കുന്നു ....
കാഴ്ചകള്‍ക്കുമപ്പുറം
നീയുണ്ടായിരിക്കണമെന്ന്
ഞാന്‍
അവശ്യപ്പെടുന്നു
എനിക്കറിയാം
നീ എന്നെ നിരാശപ്പെടുത്തുകയില്ല......up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:18-01-2015 02:14:13 PM
Added by :sindhubabu
വീക്ഷണം:272
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me