ജീവിത യാത്ര
ആരോ പാടിയ പാട്ടിന്‍റെ ഈണം
തേടി ഞാന്‍ എന്‍ മണിവീണ മീട്ടി
ഉണരാന്‍ മടിച്ചൊരു വീണ കമ്പികള്‍
എന്‍ കൈവിരല്‍ മെല്ലേ തട്ടി മാറ്റി
താളം മറന്നൊരെന്‍ കൈവിരല്‍ വീണ്ടും
തേടുകയായി പുതു രാഗലയം
അപൂര്‍ണമായി ആ രാഗ വീചികള്‍
എന്‍ മനതാരില്‍ മുഴങ്ങിടുന്നൂ
മുത്തും പവിഴവും പൊഴിയണമെന്നില്ല
പൂന്തേന്‍ മഴ പെയ്യണമെന്നില്ല
ആകുമോ ഇന്നെനിക്കാസ്വദിപ്പാന്‍
രാഗലയതാളങ്ങള്‍തന്‍ വസന്തകാലം
ഇരവും പകലും കടന്നു പോകേ
കാലം അകലേ പറന്നു പോകേ
തുടരുന്നു ജീവിത യാത്ര മെല്ലേ
മോഹങ്ങളാം ഭാണ്ടവും പേറികൊണ്ട്
Not connected : |