തൃഷ്ണ - തത്ത്വചിന്തകവിതകള്‍

തൃഷ്ണ 

തൃഷ്ണകള്‍ക്കു
മീതെ കടന്നു കയറുന്ന
മനസിന്‍റെ കടിഞ്ഞാണുകള്‍
തിരിച്ചറിയലുകള്‍ക്ക്
മുന്നിലേയ്ക്ക്
വിറച്ചു വീഴുമ്പോള്‍
സ്വതന്ത്രമാക്കപ്പെടുന്നത്
സ്വന്തം സ്വത്വമെന്നറിയുന്നു....
പുതിയ
വിഭ്രമങ്ങള്‍ക്ക്
വിശ്രമിക്കാന്‍
തണല്‍ത്തേടവെ
അവ
പലപ്പോഴും
പ്രവാചകയുയിര്‍കൊടുക്കുന്ന
വിധേയത്വത്തിലേയ്ക്കുള്ള
ബലിയായി മാറുന്നു.
പൂര്‍ണ്ണമാക്കാനാവാത്ത
സമസ്യയാണ് ജീവിതം...


up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:18-01-2015 07:12:45 PM
Added by :sindhubabu
വീക്ഷണം:231
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :