ക്ഷണികം, പക്ഷേ-
ഞാനൊരു വെറും മഞ്ഞു-
തുള്ളി, യൊരിലത്തുംബി-
ലാണെന്‍െറ പച്ചപ്പട്ടു-
വിരിപ്പാമിരിപ്പിടം.
എന്നില്‍ വീണലിയുന്നൂ
വാനനീലിമ! വെയില്‍
വന്നെന്‍െറ നിറുകയില്‍
കുരിശു വരയ്ക്കുന്നു.
എന്‍ മാറിലൊരു തന്‍ക
ത്തരിയായുഷഃസൂര്യന്‍
അമ്മ തന്‍ മാറിലുണ്ണി-
ക്കനിപോല്‍ ചിരിക്കുന്നു.
വെറുതേ കുനിഞ്ഞൊന്നു
നോക്കുകഃ കാണുന്നില്ലേ
ചെറുതായ് സുവ്യക്തമായ്
നിങ്ങള്‍ തന്‍ നിഴലെന്നില്‍ ?
എന്‍കിലുമെന്നെത്താങ്ങു-
മിലയൊന്നിളകിയാല്‍
എന്‍കഥയൊടുങ്ങുന്നൂ
താഴെയീ വെറും മണ്ണില്‍!
എന്നിലെ സൂര്യന്‍, എന്നി-
ലലിഞ്ഞൊരാകാശവും
എന്‍േറതായെല്ലാം മായും!
പിന്നെ ശൂന്യത മാത്രം!
തപിച്ചു നീരാവിയായ്
വിണ്ണിലേക്കുയരേണ്ട!
തറയിലൊരു തരി-
മണ്ണിന്നു നനവേകാം !
Not connected : |