നിനക്കായി - 1 - പ്രണയകവിതകള്‍

നിനക്കായി - 1 

നിശയെ തഴുകുന്ന പൂനിലാവോ നീ
നിലാവിലലിയുന്ന പൊന്നിളം കാറ്റോ
ഇമകളില്‍ കവിത വിരിയുന്ന ശില്പമേ
ആരുനീ അഴകാര്‍ന്ന പൂന്തിന്കളെ

അറിയുന്നു സഖീ നിന്‍ അനുരാഗം ഞാന്‍
തേടുന്നു നിന്നാര്‍ദ്ര സ്നേഹ സ്വരം
അറിയാതെ എന്‍ മനം തേടുകയായി
ആദ്യാനുരാഗത്തിന്‍ ഏഴു വര്‍ണ്ണം

ഒരു നോകുകൊണ്ടെന്‍ മനം കവര്‍ന്നു
ഒരു വാക്ക് മിണ്ടാതെ നീയകന്നു
പറയാന്‍ കൊതിച്ചൊരു വാക്കുകളുള്ളില്‍
അലയായ്‌ അലിയുന്നു ഹൃദയ തീരങ്ങളില്‍

പുലരിതന്‍ വെട്ടം തഴുകുന്ന നേരം
നിന്‍ പ്രേമ രശ്മിയെ തേടിയെന്‍ മനവും
ഒഴുകുകയായി അരുവിതന്‍ താളമോടെ
നിന്‍ സ്നേഹ തീരം പുണരുവനായി

മനതാരില്‍ ആശകള്‍ പൂവിടും നേരം
തേടുന്നു നിന്നെയെന്‍ കൂട്ടിനായി
ഇന്നെന്‍റെ ജീവനില്‍ പൂക്കാലമായി
വന്നണന്ജീടുമോ എന്‍ കണ്മണി നീ


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌ കതിരൂര്‍
തീയതി:05-02-2015 10:40:48 AM
Added by :ശ്രീജിത്ത്‌
വീക്ഷണം:402
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me