പ്രിയമോടെ.... നിനക്കായി - 3
അറിയുന്നു ഞാന്‍ സഖീ നിന്നനുരാഗം
അഴകേകും നിന്‍ മിഴിയിണകളിലൂടെ
അഴകായി വിരിയുന്നോരാമ്പല്‍ കണക്കേ
വിടരുന്നുവോ അവ പ്രണയാര്‍ദ്രമായി
തേനൂറും പുഞ്ചിരി പൊഴിയുമാ ചുണ്ടുകള്‍
മൊഴിയുന്നിതാ പ്രണയഗീതങ്ങള്‍ മേല്ലേ
അലയായി ഒഴുകിടും തെന്നലിലേറി
അണയുന്നിതായെന്‍ നെഞ്ചകമുള്ളില്‍
പാദങ്ങള്‍ പുണരും നിന്‍ വെള്ളിച്ചിലങ്കകള്‍
രാഗം പൊഴിക്കുന്നൂ ഈ ജീവനില്‍
ഏകനായലയുമെന്‍ മൂകമാം മനസ്സിന്
താളമായീടുന്നൂ പ്രേമമയം, അത് പ്രേമമയം
ഉണരുന്നിതാ മോഹ-സ്വപ്നങ്ങളുള്ളില്‍, നിന്നില്‍
അലിയുവാനായി മനം ഒഴുകുന്നിതാ
അറിയില്ലയെന്‍ സഖീ എങ്ങിനെ ചൊല്ലും...
അറിയില്ലയെന്‍ സഖീ എങ്ങിനെ ചൊല്ലുമെന്‍
അനുരാഗമിതു ഞാന്‍ എങ്ങിനെ ചൊല്ലും...
എന്‍... അനുരാഗം... ഇതു... ഞാന്‍... എങ്ങിനെ... ചൊല്ലും...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|