എത്ര ക്രൂരമീ വിനോദം  - മലയാളകവിതകള്‍

എത്ര ക്രൂരമീ വിനോദം  ഋഷിവര്യരുടെ നാടാണല്ലൊ ഭാരതം
തെല്ലഭിമാനത്തോടെ പറയുന്നു നാം
സനാതനധര്‍മ്മത്തെയും അഹിംസയെയും
കുറച്ചൊന്നുമല്ല -പ്രകീര്‍ത്തിയ്ക്കുന്നു നാം.

പത്രങ്ങളില്‍ സ്ഥലം പിടിയ്ക്കും ചില
വാര്‍ത്തകള്‍ ഞെട്ടിയ്ക്കുന്നു തളര്ത്തിടുന്നു;
നവജാതരാം പെണ്‍കുഞ്ഞുങ്ങളെ കണ്ടെ-
ത്തുന്നു പലപ്പോഴും ചവറ്റു കൊട്ടകളില്‍,
മാലിന്യക്കൂമ്പാരങ്ങളില്‍, കെട്ടിട വളപ്പില്‍
ദയനീയം; ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍.

സ്ത്രീപ്രജകളോടെന്തിനിത്രയവജ്ഞ ?
പാവങ്ങളീയോമനകള്‍ എന്ത് പിഴച്ചു
ഈ ക്രൂരശിക്ഷകളേറ്റുവാങ്ങാന്‍?
ഡോക്ടര്‍മാരും, വീട്ടുകാരും ചേര്‍ന്ന്
പെണ്‍ ഭ്രൂണഹത്യയും നടത്തുന്നിവിടെ
പലയിടങ്ങളിലായി ഇന്ത്യാ രാജ്യത്ത്.

സ്ത്രീ പുരുഷാനുപാതം ആകെ
വികലമാക്കുമീ ക്രൂരവിനോദം
തടയണമെങ്ങനേയും വൈകാതെ
വിധിയല്ലിത് തീര്‍ത്തും മനുഷ്യകൃതം.

***************


up
-1
dowm

രചിച്ചത്:ആനന്ദവല്ലി Chandran
തീയതി:11-02-2015 03:42:41 PM
Added by :Anandavalli Chandran
വീക്ഷണം:177
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me