എന്തിന്റെയൊക്കെയോ ഉറവിടം - മലയാളകവിതകള്‍

എന്തിന്റെയൊക്കെയോ ഉറവിടം 


മനുഷ്യചിത്തം മഹാസാഗരം
വികാരവിക്ഷോഭമാര്‍ന്നലകളും
വികാരത്തള്ളലാലകള്‍
ഉയര്‍ന്നും താണും ആഞ്ഞടിച്ചും
കസര്‍ത്തു കാട്ടും ശരവേഗത്തില്‍
ചിന്താധാരകള്‍ മുറിഞ്ഞും ഒഴുകിയും
കുത്തിയൊലിച്ചും ചുഴറ്റിയും
തീര്‍ക്കുന്നു ചുഴികള്‍ നൊമ്പരച്ചാലുകള്‍.

മര്‍ദ്ദിച്ചും കവര്‍ന്നും കൊന്നും
നശിപ്പിച്ചും ഘോരം ഹൃദയമുടമകള്‍;
രാഗവായ്പ്പും കരുണയും സഹായ
ഹസ്തങ്ങളും നീട്ടി മാന്യഹൃദയരന്യരും
സമാന്തരതലങ്ങളില്‍ നിലകൊള്ളുകില്‍
ഹൃദയം മാറ്റിയിടും ശസ്ത്രക്രിയയി
ലൂടെ നന്മതിന്മകള്‍ പകര്‍ന്നാടീടുമോ?
സംശയവും നിവൃത്തിയും ചിത്തത്തിലുണ്ടാം.
ചിത്തം എന്തിന്റെയൊക്കെയോ ഉറവിടം
എന്തിന്റെയൊക്കെയോ മൂലസ്ഥാനവും.

***************


up
0
dowm

രചിച്ചത്:ആനന്ദവല്ലി Chandran
തീയതി:11-02-2015 03:45:49 PM
Added by :Anandavalli Chandran
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me