തടയാമായിരുന്നോ ?       
    
      അമ്രി ഹോസ്പിറ്റലിലെ 
      ദുരന്തം അതിദാരുണം;
      കനത്ത അഗ്നിബാധയില്‍ 
      ശ്വാസം മുട്ടിയും പുകഞ്ഞും 
      എത്രപേരുടെ ജീവിതം 
      പൊലിഞ്ഞു; അകാലത്ത് ?
      ജുതര്ക്കെ തിരായ് ഹി റ്റ്ലറുടെ കാല- 
      ത്തെ  ഗാസ്  ചേമ്പര്‍ പദ്ധതി- 
      യോര്ത്തു വോ ഏതാനും നിമിഷം 
      ഇത്  കരുതിക്കൂട്ടിയല്ലെങ്കിലും.
 
      എങ്ങനെയും ജീവന്‍ നിലനിര്ത്താാ - 
      നായി പാടുപെട്ട രോഗികള്‍   
      ക്ഷണം നിശ്ചലരായൊരവസ്ഥ 
      ഭാവനയ്ക്കതീതം വാക്കുകള്‍ വൃഥാ.
      അല്പം ജാഗ്രതയുണ്ടായിരുന്നെങ്കി-  
      ലീ ദുരവസ്ഥ തടയാമായിരുന്നോ?
 
                 *****
 
      
       
            
      
  Not connected :    |