അവൾ  - മലയാളകവിതകള്‍

അവൾ  

അവൾ
----------

താമരപ്പൂക്കളേ, ലജ്ജിച്ച് തല താഴ്ത്ത -
താരകറാണിയവൾ വരുമ്പോൾ

കാർമേഘക്കൂട്ടമേയോടിയൊളിക്ക നീ -
കാർക്കൂന്തൽക്കെട്ടൊന്നഴിഞ്ഞീടവേ

ആദിത്യകിരണമേ,തെല്ലിട മങ്ങിയോ
ആമോദമായിന്നവൾ ചിരിക്കേ ..!!

കണ്ണിലെ കണ്മഷിക്കണ്ടിട്ടസൂയയാൽ -
കരിവണ്ടു മണ്ടിയൊളിച്ചു പോയ്‌

ആ മുടിക്കെട്ടിൽ തലചായ്ച്ചുറങ്ങുന്ന-
വെണ്‍മുല്ലപ്പൂവിന്നിതെത്ര ധന്യ !

പുൽകൊടി നാമ്പുകളെല്ലാമാദേശത്തിൽ -
പുളകിതരായ് അവൾ നടക്കേ !

പാടവരമ്പിലെ പിച്ചിച്ചെടികളോ -
പാരാകെ പൂക്കളം തീർക്കയായ്

കാവിലെ കൽവിളക്കമ്പേയണഞ്ഞു പോയ് -
കാവ്യ മനോഹരിക്കണ്ണുചിമ്മേ

കാവിലെ ദേവിയോ അപ്സര കന്യയോ -
കാമിനി സങ്കൽപ്പ പൂർണതയോ !

പനിനീർപ്പൂവുകൾ ചാലിച്ചെടുത്ത പോൽ -
പരിമളം വീശും തേൻ മൊഴിയും !

പാറകൾപോലുമണിഞ്ഞു പോയ്‌ രോമാഞ്ചം -
പാവനമവൾ തൻ പാദമൂന്നേ !

നെറ്റിത്തടത്തിലെ ചന്ദനരേഖയിൽ -
പറ്റിച്ചേർന്ന് കിടക്കുന്നു ശ്രീലകം !

ചേലൊത്ത നാസികത്തുമ്പിലെ കാന്തിയോ -
പാലൊളിത്തിങ്കളുദിച്ച പോലെ !

പൂവെന്നു ചൊല്ലിയെത്തുന്നു ശലഭങ്ങൾ -
പൂന്തേനുണ്ണുവാനവൾ ചൊടിയിൽ !

അരയന്നപ്പിടപ്പോലവൾ നടക്കേ -
അരയാലുപ്പോലും തരിച്ച് നിന്നു !

ആകാശസീമയിൽ താരകക്കൂട്ടങ്ങൾ -
ആകാംഷയോടെ വിറച്ചു നിൽപ്പൂ !

പുലരികൾ കണിയായൊരുക്കി വെപ്പൂ -
പുണ്യമേ നിൻ ലാസ്യരൂപഭംഗി !

അവളെയൊരുക്കിയലങ്കരിക്കാനായ് -
അവനിയിൽ പൂക്കളേതർഹരായി..!

നിന്നെക്കണ്ടു നിൽപ്പൂ കവിമാനസം -
നിലയില്ലാമോഹക്കയത്തിലായ് !

ഭൂലോകസൗന്ദര്യശിൽപ്പമേ വെൽക നീ -
ഭൂഷണം ചാർത്തുകീ പാരിടത്തിൽ ..!!!

---------------------രാധിക---------------------------


up
0
dowm

രചിച്ചത്:രാധിക
തീയതി:17-02-2015 12:24:01 PM
Added by :Radhika
വീക്ഷണം:286
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :