വേര്പിരിയുവാന്‍......
വേര്പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടിനാം
വേദനകള്‍ പങ്കുവെക്കുന്നു .
കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു
കവിതയുടെ ലഹരി നുകരുന്നു .
കൊച്ചു സുഖദുഖ മഞ്ചാടിമണികള്‍
ചേര്‍ത്ത് വെച്ച് പല്ലാങ്കുഴി കളിക്കുന്നു .
വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍ നമ്മളും
പിരിയുന്നു യാത്ര തുടരുന്നു .......
മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ
മായുന്ന സന്ധ്യകള്‍ മടങ്ങിവരുമോ
പാടി മറയുന്ന പക്ഷികള്‍ മടങ്ങിവരുമോ
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വര്‍ണ്ണവും
പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍ തുള്ളിയും
പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും
മൌനപാത്രങ്ങളില്‍ കാത്തുവെച്ച മാധുര്യവും
മാറാപ്പിലുണ്ടെന്റെ മാരാപ്പിലുണ്ടതും
പേറി ഞാന്‍ യാത്ര തുടരുന്നു ...............
' ഒ . എന്‍ . വി യുടെ "യാത്ര " എന്ന കവിതയില്‍ നിന്ന്‍ ...........
Not connected : |