പ്രവാസ ജീവിതം  - തത്ത്വചിന്തകവിതകള്‍

പ്രവാസ ജീവിതം  

അക്കരെയക്കരെ ഒരുപാട്
സ്വപ്നങ്ങളൊക്കെ കണ്ട്
ചെറു പുഴയെന്ന് കരുതി
ഇറക്കുന്നു ഈ തോണിയെല്ലാരും
അടുത്തെന്ന് കരുതി
ആഞ്ഞ് തുഴയുമ്പോഴും
സ്വപ്നങ്ങളുടെ മറുകര
നീണ്ടു നീണ്ടങ്ങനെ പോകും
മറുകര കാണാതാവുമ്പോൾ
മറുകൈ തുഴയാനാരുമില്ലാതെ
കൈയും മനസ്സും തളരുമ്പോൾ
സ്വപ്നങ്ങളുടെ മരുപ്പച്ച
പിന്നെയും മുന്നില്‍ തെളിയും
കരുത്തോടെ വീണ്ടും തുഴയും
മുന്നിലുളള സ്വപ്നങ്ങളാണല്ലോ
പ്രവാസിയെന്ന തുഴക്കാരുടെ
കരുത്ത് ..!!


up
0
dowm

രചിച്ചത്:ശുകൂർ അരൂര്
തീയതി:23-02-2015 12:02:34 PM
Added by :Fazil Kassim
വീക്ഷണം:281
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :