നിര്‍ഭയ - ഇതരഎഴുത്തുകള്‍

നിര്‍ഭയ 

നിഴല്‍ പോലും ഒളിച്ചിരിക്കും
നിശീഥിനിയില്‍ കാത്തിരിന്നു
വലവിരിച്ചു അവര്
വലിച്ചിഴച്ചു വേട്ട മൃഗത്തെപ്പോല്‍
നരഭോജികള്‍...
കാമഭ്രാന്തന്മാര്‍....

പിടയുമാ പെണ്‍കിളിതന്‍
ആര്‍ത്തനാദം തട്ടിത്തെറിച്ചു
കര്‍ണ്ണ പുടങ്ങളില്‍

ചേതനയറ്റ ബലിമൃഗത്തെ
ഓമനപ്പേരിട്ട് വിളിച്ചു നാം
നിര്‍ഭയ..
പേ പിടിച്ച ഗണം
മാറ്റി മറിച്ചു ചൊല്ലി നാമങ്ങള്‍ അനവധി
ജ്യോതി....ധാമിനി....

അക്രോശിക്കട്ടെ ഉച്ചത്തില്‍ എന്നുള്ളം
വാല്മീകിയേക്കാള്‍
മാ നിഷാദാ .... മാ നിഷാദാ


up
0
dowm

രചിച്ചത്:സീനത്ത് ജാസിം
തീയതി:17-03-2015 12:22:37 PM
Added by :Zeenath
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)