അവസാന വിലാപം
മലകള്‍ വിലപിക്കുകയാണ് .....
കുളിര്‍തെന്നലൊഴുകിയെത്തിയ
മാമരങ്ങള്‍ തണലേകിയ
മലകള്‍ വിലപിക്കുകയാണ് .....
കിളിപാടും മരച്ചില്ലയില്ല
കുയില്‍ പാടും മരങ്ങളില്ല
ചൂടേറ്റ് പിടയുന്ന
വിഷപ്പുകയേറ്റ് വാടിയ
ഇടനെഞ്ചു തകര്‍ന്നോരാ
മലകള്‍ വിലപിക്കുകയാണ് .....
പുഴകള്‍ വിലപിക്കുകയാണ് .....
മണ്ണിനു കുളിരേകിയ
തെളിനീരൊഴുകിയ
പുഴകള്‍ വിലപിക്കുകയാണ് .....
കളിവഞ്ചിയില്ലതില്‍
ചെറുമീനുമില്ലതില്‍
വിഷജലം പേറുന്ന
മണല്‍ക്കനലെരിയുന്ന
മാലിന്യക്കൂടാരമാം
പുഴകള്‍ വിലപിക്കുകയാണ് .....
ഭൂമി വിലപിക്കുകയാണ് .....
ഹരിതവര്‍ണ്ണത്തിന്നുടയാട ചുറ്റി
പൂക്കളാലംകൃതമായിരുന്നോരാ
ഭൂമി വിലപിക്കുകയാണ് .....
മലകള്‍ നശിക്കവേ
പുഴകള്‍ മരിക്കവേ
തന്‍ ഹൃദയം പിളര്‍ന്നു
രക്തമൂറ്റിക്കുടിക്കും
പിശാചുക്കള്‍ അലറവേ
ഭൂമി വിലപിക്കുകയാണ് .....
എല്ലാത്തിനും അവസാനം
നമ്മുടെ ഊഴമാണ്
ഇന്നലെകളിലെ ചെയ്തികളോര്‍ത്ത്
നമുക്ക് വിലപിക്കാം
എല്ലാം നശിച്ചൊടുങ്ങുന്ന
അവസാന വേളയില്‍
നമുക്ക് വിലപിക്കാം
ഒന്നും നേടുവാനില്ലാത്ത
പാപ ജന്മങ്ങളായി.....
Not connected : |