അറിഞ്ഞിരുന്നില്ല - തത്ത്വചിന്തകവിതകള്‍

അറിഞ്ഞിരുന്നില്ല 

"കണ്ണോട് കൺചേർത്തു
കാണുന്ന നേരത്ത്
കണ്ണീരും കണമഷിയും
പിന്നെയീ
കാമുകരൂപമതും..
കാറ്റിൽ പറക്കുന്ന
കാർകൂന്തലാലവള്
കണ്ണീരിൻ മുഖം മറച്ചു
അവള്
കളിചിരി കടമെടുത്ത്..
കാലങ്ങള് പിന്നാക്കം
സഞ്ചരിച്ചു.
അഴകിൻ താഴ് വാരം
അരികെയാണെന്ന്
അവരന്നാദ്യമായ്
അറിയും നാളൊന്നിൽ
അനുരാഗം അതുമാത്രം
മതിയെന്നായ്
അകതാരിൽ
നിറയുമ്പോള്
അവരൊന്നാണെന്നീ
ലോകം
അനുവാദം നൽകുമ്പോള്
അറിഞ്ഞിരുന്നില്ലീ
ദിനം
ആഗതമാകുമെന്ന്
അവൻ അവളോട്
പിരിയുമെന്ന്...
അവൻ അവളോട്
പിരിയുമെന്


up
0
dowm

രചിച്ചത്:
തീയതി:25-03-2015 04:14:57 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :