ശബ്ദ മലിനീകരണം - തത്ത്വചിന്തകവിതകള്‍

ശബ്ദ മലിനീകരണം 

രാത്രി - പട്ടി ഓരിയിട്ടു
കാലനെ വിളിക്കാൻ...
വീട്ടുടമസ്ഥൻ പട്ടിയെ ശാസിക്കാൻ
വാതിൽ തുറന്നപ്പോൾ - ചോര!
ശവം ജീവനുള്ളതൊന്ന് -
ഇല്ലാത്തതൊന്ന്...
ജീവനുള്ളത് കരയുന്നു -
രക്ഷിക്കൂ...
മഴ പെയ്യുന്നു - രാത്രിമഴ
കോരിച്ചൊരിയുന്നു
ശവം പിന്നെയും കരയുന്നു...
'ശബ്ദ മലിനീകരണം! ' -
മിണ്ടാതിരിക്കൂ...
ശവം പിന്നെയും കരയുന്നു -
വീട്ടുടമസ്ഥൻ ആരെന്നറിയാതെ...
വീട്ടുടമസ്ഥൻ ഒരു മരത്തടി കയ്യിലെടുത്തു - കൊടുത്തു തലയ് ക്കൊരെണ്ണം!
ശബ്ദമലിനീകരണം നിലച്ചു -
വീട്ടുകാരൻ ചിരിച്ചു!
അയാൾ മലിനീകരണ നിയന്ത്രണ
ബോർഡ് അംഗമായിരുന്നു...


up
1
dowm

രചിച്ചത്:ആന്റോ സ്വാമി
തീയതി:26-03-2015 09:27:06 PM
Added by :ആന്റോ സ്വാമി
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :