മിഴി നിറയുമ്പോള്‍ (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - തത്ത്വചിന്തകവിതകള്‍

മിഴി നിറയുമ്പോള്‍ (കവിത) - അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 

കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍

മിഴി നിറയുമ്പോള്‍

പടര്‍ന്നതൊക്കെയുമിരുണ്ട രാവുകള്‍
അടര്‍ന്നതാകട്ടെയഴകുളള കനവുകള്‍
മുരടിച്ചുവല്ലോ നിറമുളളയോര്‍മ്മകള്‍
പരിതപിച്ചീടുന്നതല്ലിതെന്‍ കവിതകള്‍.

വിരമിച്ചിടുന്നതെന്നീ; ദു:ഖസന്ധ്യകള്‍?
നരകിച്ചൊരുപാടൊരുപാടുനാളുകള്‍
മരവിച്ചുപോകുന്നതെന്തിന്നു നന്മകള്‍
കലഹിച്ചിടുന്നത,ല്ലിതു നിണപ്പാടുകള്‍.

ഒടുങ്ങട്ടെയാകെയുമെന്നദുര്‍ചിന്തകള്‍
തളിരിട്ടിഴഞ്ഞകാലത്തിന്റെ നിഴലുകള്‍
പിന്‍തുടര്‍ന്നീടുന്നതല്ലിതെ-ന്നഴലുകള്‍
എന്മകള്‍ വേദനിച്ചോതിയ വാക്കുകള്‍.

സൗഹൃദമാകെ മറന്നപോല്‍ രാവുകള്‍
നിദ്രയെന്നില്‍നിന്നകറ്റിയതിന്‍പൊരുള്‍
തേടവേ,യെന്നിടനെഞ്ചിന്‍ തുടിപ്പുകള്‍
ഒരുവേള നിശ്ചലമായതിന്‍ നോവുകള്‍.

പുലരിയാകാതെ മറഞ്ഞയെന്നാശകള്‍
പലകാല,മുള്ളില്‍-ത്തറപ്പിച്ച മുള്ളുകള്‍
മാറ്റവേയിറ്റിടും ചുടുനിണത്തുളളികള്‍
പറ്റിപ്പിടിച്ചയെന്‍ ജീവിത സ്‌മരണകള്‍.


up
0
dowm

രചിച്ചത്:അന്‍വര്‍ ഷാ ഉമയനല്ലൂര്‍
തീയതി:06-04-2015 01:16:27 PM
Added by :Anwar Shah Umayanalloor (അന്‍വര്‍
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me