മൃത്യോമാ.....(കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - തത്ത്വചിന്തകവിതകള്‍

മൃത്യോമാ.....(കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 

കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍

മൃത്യോമാ.....

വീണ്ടുമീ ജീവിതച്ചില്ലുപാത്രത്തില്‍ നീ
കല്ലെറിഞ്ഞീടുവതെന്തേ
മുളളുകളാലെന്‍ മുറിവുകള്‍തുന്നവേ-
യുന്നംപിടിക്കുന്നതാരെ,
മന്ദമന്ദം കുറഞ്ഞൊഴുകുന്ന സ്പന്ദന-
മനുദിനമീഹൃത്തുലയ്‍ക്കേ,
കണ്‍കളിലെണ്ണയൊഴിച്ചുനീയെന്മനം
പൊളളിച്ചെടുക്കുന്നതെന്തേ ?

അതിശൈത്യമെല്ലാമകലവേ, നെഞ്ചിലെ-
ത്തീകെടുത്താന്‍ തുടങ്ങുമ്പോള്‍
ആകെത്തുരുമ്പിച്ച സ്വപ്നങ്ങളും കൊച്ചു-
മോഹങ്ങളുംഞാന്‍ സ്മരിക്കെ,
മന്മനോവാതില്‍ത്തകര്‍ത്തകത്തെത്തിനിന്‍
കല്പനയോതുന്നു കാലം
ഞാനറിയുന്നുനിന്നാജ്ഞപാലിക്കുന്ന
മൃത്യുവിന്‍ കരതലസ്പര്‍ശം.


up
0
dowm

രചിച്ചത്:അന്‍വര്‍ ഷാ ഉമയനല്ലൂര്‍
തീയതി:06-04-2015 01:19:05 PM
Added by :Anwar Shah Umayanalloor (അന്‍വര്‍
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me