കാൻസർ  - ഇതരഎഴുത്തുകള്‍

കാൻസർ  

കാൻസറാണെല്ലായിടത്തുംപ്രകാശ -
വേഗേനെപടരുന്നു നിത്യം
ഉഛ്വാസവായുവിൽദാഹജലത്തിൽ നാം
ഉണ്ണുന്ന ചോറിലുംകാൻസർ
മണ്ണിനായ് പെണ്ണിനായ് മല്ലടിച്ചീടുന്ന
മനസ്സിലും നിറയുന്നു കാൻസർ
പ്രണയമെന്നോമനപ്പേരു വിളിക്കുന്ന
പ്രഹസനമെന്നതും കാൻസർ
ജീവൻതുടിക്കുന്ന ഓരോ കണത്തിലും
മേവുന്നു ഭീകരൻകാൻസർ
പച്ചക്കറിയിൽ പഴങ്ങളിൽ മന്നിലെ
പച്ചിലച്ചാർത്തിലുംകാൻസർ
ആബാലവൃദ്ധരിലും എതുനേരത്തിലും
ആഴ്ന്നിറങ്ങീടുന്നുകാൻസർ
രാഷ്ട്രമീമാംസയിലവൻ ദംഷ്ട്ര താഴ്ത്തവേ
രാവിന്നു നീളമേറുന്നു
സ്വത്തിന്നു സ്വാർത്ഥലാഭത്തിനായ് സൃഷ്ടിച്ച
യുദ്ധത്തിനും ഹേതു കാൻസർ
ലാഭക്കൊതി പെരുത്തൗഷധ ഭീകരർ
ലാളിച്ചു പോറ്റുന്നുകാൻസർ
രാസായുധത്തിന്റ്റെപര്യായമായിന്നു
രാസചികിത്സ മാറുന്നോ ?
രോഗിയിൽ ഭീതിക്കുട നിവർത്തെത്തുന്നു
റേഡിയേഷൻ വികിരണങ്ങൾ
കാൻസറാണെല്ലായിടത്തുംഎന്നാകിലും
കാണുന്നതില്ലകാണേണ്ടോർ !


up
1
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:08-04-2015 08:58:15 PM
Added by :vtsadanandan
വീക്ഷണം:254
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :