ചരിത്രം - ഇതരഎഴുത്തുകള്‍

ചരിത്രം 

ക്രൌഞ്ച മിഥുനങ്ങളുടെ
പ്രേമസല്ലാപ വേളയിൽ
നിഷാദൻ അതിലൊന്നിനെ
ശരമെയ്തു താഴെ വീഴ്ത്തി.
കവിത ചൊല്ലി പ്രതിഷേധിച്ചു
മാമുനിയൊരു വേളയിൽ
ആദികവിയും, ആദ്യകാവ്യവും
അന്നവിടെ പിറവിയെടുത്തു.
പിടഞ്ഞുവീണ കിളിക്കെന്തിനു കവിത
മുറിവിൽ തൈലം പുരട്ടാൻ കയ്യില്ലേ?
നടുറോഡിൽ പിടഞ്ഞുവീഴും
സഹോദരനെ തിരിഞ്ഞുനോക്കാതെ
ചോരയിൽ കുളിച്ച ചിത്രം പകർത്തി
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നു ഇന്ന്...
അന്നത്തെ നിഷാദനും, കവിയും
ഇന്ന് മറ്റൊരു രൂപത്തിൽ അവതരിക്കുന്നു....
ചരിത്രം ആവർത്തിക്കുന്നു........


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:08-04-2015 10:16:09 PM
Added by :Shinekumar.A.T
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :