സമർപ്പണം - പ്രണയകവിതകള്‍

സമർപ്പണം 

അരങ്ങിൽ നീ തകർത്തെറിഞ്ഞത്,
അണിയറയിലെ എന്റെ സ്വപ്നങ്ങളായിരുന്നു....
ചായം തീർന്ന നിന്റെ മഷിക്കുപ്പിക്കുമീതെ,
ഞാൻ കോറിയിട്ട വരകൾ-
എന്റെ ആത്മാവിന്റെ ഭാഷയായിരുന്നു...
ഇരുട്ടിനെ പേടിച്ച് നിഴലിനെ കൂടെ കൂട്ടി...
നിലാമറയത്ത് വീണുടഞ്ഞ മഴപ്പൊട്ടുകൾക്ക്,
എന്നും ഉപ്പുരസമായിരുന്നു........
കിനാക്കൾ വെള്ളമൂടിയ വഴിക്കീറിൽ,നീ കണ്ട തിളക്കം-
എന്റെ ചിലമ്പിലെ മുത്തുകളായിരുന്നു......
വെയിലേറ്റു നീറിയ എന്റെ സ്വപ്നങ്ങൾക്ക്,
തച്ചുടച്ച മാമ്പൂവിന്റെ മണമുണ്ടായിരുന്നു......


വിരഹമേ.........
നിനക്ക് അക്ഷരങ്ങളറിയാമെങ്കിൽ നീയിത് വായിക്കണം....
തുന്നിക്കെട്ടിയ ആ മുറിവിൽ നിന്ന്,
ഇന്നും രക്തം കിനിയുന്നുണ്ട്..........


up
0
dowm

രചിച്ചത്:മറിയംബി.പി
തീയതി:16-04-2015 10:26:25 AM
Added by :mariyambi.p
വീക്ഷണം:322
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :