കനലുകള്‍
റുമാനിന്‍റെ നിറവും
നിശാഗന്ധിതന്‍ സുഗന്ധവും
സമ്മാനിച്ച സ്നേഹത്തിന്‍റെ
കലവറ
അത് നീ ആയിരുന്നു ..
കാത്തിരിപ്പിന്‍റെ കനല്‍ ഇമകളില്‍
നിറയുമ്പോള്‍
കദനം തുടയ്ക്കുവാന്‍ വന്നെത്തിയിരുന്ന
എന്‍റെ ആസ്വാദകന്‍....
ദുഃഖത്തിന്നു വിശപ്പേറുമ്പോള്‍ ഞാനൊരു
ഭോജ്യമായും
ഉദിച്ചുയര്‍ന്ന ആഗ്രഹങ്ങളെ
ഉമ്മവെയ്ക്കാനാവാത്ത
ഉദ്ദകമായും
ആരുമറിയാത്ത ആ മാത്രകളിലെ
കവിയുന്ന
തന്മാത്രകളായും മാറവേ
ശൂന്യതയാല്‍ നിറയുന്ന എന്‍റെ
ഹൃത്തിനുള്ളിലേക്ക് ഒരു പുണ്യ വഹ്നിയായ്
നീ നിറയുക
കൂട്ടംതിരിഞ്ഞു പോയ നോവുകളെ
മൂര്‍ധാവില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍
നീ വിരചിച്ച കാവ്യമുദ്രകളണിഞ്ഞ്
ഈ പാദം ദ്രുത നൃത്തമാടട്ടെ .
Not connected : |