കാത്തിരുപ്പ് - തത്ത്വചിന്തകവിതകള്‍

കാത്തിരുപ്പ് 

കാത്തിരിപ്പെത്രനാള്‍ കാവ്യമേ ..
നാം അതി ദൂരെ കാഴ്ചയ്ക്കുമക്കരെ
തെരുവിന്‍റെ നാഭി ചവുട്ടി കടന്നുപോയോരു
കലാപത്തിന്‍റെ ബാക്കി പോല്‍ നീ
ഇരുള്‍ പകുത്തെന്നിലേയ്ക്കെറിയവേ
മെല്ലവേ മാഞ്ഞു പോയ്
നല്‍പ്രണയ മുദ്രിത മന്ത്രാക്ഷരികളും
മിഴികളാ൦കാന്തിയും
കേള്‍വിയിലുയിര്‍
കൊണ്ട സ്വപ്നങ്ങളും........
കയ്യില്‍ വരച്ചിട്ട ജീവിതപാടുകള്‍
പഴകിയ ഗന്ധമുയര്‍ത്തും
നിഴലുകളായി നിവരവേ
മുഖം തിരിച്ചിന്നുനടന്നകലുന്നു നീ
നാം അതി ദൂരെ കാഴ്ചയ്ക്കുമക്കരെ.


up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:05-05-2015 10:26:57 PM
Added by :sindhubabu
വീക്ഷണം:382
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :