നിനവ്
നഗ്നമാം നിഴലെന്നെ-
നശിപ്പിക്കുവാന്‍ശാപവാക്കുകള്‍
നീട്ടുമ്പോള്‍... .
നയനങ്ങളില്‍ നിന്നും
നിഴലിന്‍റെ നാമ്പിലേക്ക്
നേര്‍ത്ത തുള്ളികള്‍ നനവായ്
നിപതിക്കുന്നു .
നിനക്ക് ചോദിക്കാം
നിനവിനെ നനയിച്ചതെന്തിനെന്ന്‍
നാളുകള്‍ക്കുമുന്‍പേ നാവിറങ്ങിപോയ
നാദങ്ങള്‍
നീരവനാദങ്ങള്‍.........
നിന്‍റെ അനിവാര്യതകള്‍
നിശബ്ദമായ നിമിഷങ്ങള്‍
നല്‍കിയതാണത്
നിനക്കാവശ്യമുള്ളത്
നിന്നിലുള്ള എന്‍റെ വികാരങ്ങളാണ് അത്
നിന്‍റെ മുന്‍പില്‍ സമര്‍പ്പിക്കുന്നു
നീ നിന്‍റെ ഹൃദയം കൊണ്ട്
നിര്‍ദ്ദയംതള്ളിക്കളയുക...
നിന്‍റെ മടക്കയാത്രയുടെ
നൌക തുഴഞ്ഞു തുടങ്ങവെ
നാം പേടിച്ച നമ്മുടെ നേത്രങ്ങള്‍
നിസ്സംഗമായആ ഓര്‍മ്മകളാ൦
നിവേദ്യംപുതുക്കുന്നതായറിയുന്നു .
Not connected : |