ആമുഖം - തത്ത്വചിന്തകവിതകള്‍

ആമുഖം 

നിന്‍റെ ഉത്തരങ്ങള്‍ക്ക്
ആമുഖമെഴുതവെ
നീരാര്‍ദ്രമെന്‍റെ
മനസിനു കരയുവാന്‍ നിന്‍റെ
കണ്ണുകളെ ഞാന്‍ ആവശ്യപ്പെടുന്നു..
മഷി പടര്‍ന്ന കടലാസുതുണ്ടില്‍
അക്ഷരങ്ങള്‍ അക്ഷിതങ്ങളായി
മാറുമ്പോള്‍ അവ കൂടെ-
ഉണ്ടായിരിക്കണം .
സാക്ഷികളായി മാറി നില്‍ക്കുന്ന
പാദമുദ്രകള്‍ അവശേഷിപ്പിച്ച
കാലുകള്‍ ഇന്ന്
കടന്നു പോയ വഴികളിലെ
കനല്‍പ്പാടുകള്‍ തേടി അലയുന്നു .
എങ്കിലും നീ അറിയേണ്ട തായി
ഒന്നുണ്ട്,
വിവര്‍ണ്ണ ചിന്തകളുടെ വേലിയേറ്റങ്ങള്‍
അന്ധമായി പണിത ചിത്രതാളുകളുടെ -
അസ്ഥിവാരങ്ങളില്‍ ഇര തേടി നടന്ന
ചിതലുകള്‍ അവ വിരൂപമെന്ന സത്യം
വിളിച്ചു പറഞ്ഞപ്പൊഴും
അറിവുകളുടെ അങ്ങേത്തലയ്ക്കല്‍
നിന്‍റെ മുഖമെനിക്ക് കാണാമായിരുന്നു .
കാഴ്ചയെ വിലക്കുകളുടെ
വിരിപ്പുകളാല്‍ മൂടി-
കൊല ചെയ്യ്‌തപ്പൊഴും
നീ കാത്തിരിക്കുന്ന കോലായില്‍
അവിവേകമെന്നറിഞ്ഞുകൊണ്ട്
ഒരല്‍പം ഇടം ഞാന്‍ ആഗ്രഹിച്ചിരുന്നു
ഇപ്പോഴുമത് ആഗ്രഹിക്കുന്നു....up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:14-05-2015 12:10:13 AM
Added by :sindhubabu
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :