ഒരിക്കല്‍ കൂടി  - തത്ത്വചിന്തകവിതകള്‍

ഒരിക്കല്‍ കൂടി  

പുകയില്‍ പുതഞ്ഞുയര്‍ന്ന
ചന്ദനത്തിന്‍റെ മൂര്‍ച്ചയുള്ള ഗന്ധ൦
കൊഴിഞ്ഞ ദിനങ്ങളുടെ
ഈറന്‍ വിരല്‍ത്തുമ്പ് -
ചേര്‍ന്ന് ശബ്ദമില്ലാതെ നിന്നു.
എന്‍റെ മീതെ ഒഴിക്കപ്പെട്ട
നെയ്യുടെ വഴുക്കലില്‍ തെന്നിക്കയറിയ
അഗ്നിനാളങ്ങള്‍ നിന്‍റെ
നേത്രങ്ങളുടെ തേജസ്സില്‍ ഇന്നും
ഉരുക്കഴിയാത്ത കഥകള്‍ പോലെ
നിറഞ്ഞു തുളുമ്പി ...
എവിടെയൊക്കയോ അലഞ്ഞ് -
തളര്‍ന്ന .....
ഒടുങ്ങലിന്‍ കയ്പുനീര്‍
ഞാന്‍ പുതച്ച വെള്ളവിരിപ്പിലേക്ക്
ഇറ്റ്‌ വീഴാന്‍ മടിച്ചു കൊണ്ട്
നിന്‍റെ ആത്മാവിലേക്ക് ഇറങ്ങിപ്പോയി .
തറയില്‍ അവശേഷിക്കുന്ന ചാരമായി മാറും
മുന്‍പ് ഒരിക്കല്‍ കൂടി ചോദിക്കുന്നു
ഞാന്‍ നിനക്ക് വേണ്ടി മരിക്കട്ടെ .....


up
0
dowm

രചിച്ചത്:സിന്ധു ബാബു
തീയതി:29-05-2015 12:58:47 AM
Added by :sindhubabu
വീക്ഷണം:419
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


minisindhu1976@gmail.com
2015-06-01

1) കാലങ്ങള്‍ മായ്ക്കാത്ത മുറിവുകൾ ഇല്ല


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me