പ്രണയിക്കുമ്പോൾ (മൂന്ന് കാര്യങ്ങൾ )
ഒന്ന്
നിന്ടെ അധരങ്ങൾക്ക് പ്രണയത്തിന്ടെ
മധുരമാണ്.
നിന്ടെ നിശ്വാസവും ,നിന്ടെ ഗന്ധവും
എന്നെ പ്രണയ്ഗ്നിയിൽ ആഴ്ത്തുകയാണ്.
രണ്ട്
നീ എന്നെയും ഞാൻ നിന്നെയും അറിഞ്ഞ
നിമിഷം .
നമ്മുടെ അതിർത്തികൾ നാം തന്നെ
വരച്ചിരിക്കുന്നു.
അനന്തമായ പ്രണയ പ്രപഞ്ചത്തിൽ
നാം ഒന്നായ നിമിഷം.
മൂന്ന്
ഇന്ന് ഞാൻ തനിച്ചാണ്
നമ്മൾ വരച്ച അതിർത്തികൾ നീ
മായിച്ച് കളഞ്ഞിരിക്കുന്നു
ഓർമകളെ പ്രണയിക്കുവാൻ കഴിയും
പക്ഷെ ..ഇന്ന് എന്റെ ഓർമകൾക്ക്
രതിമൂര്ച്ച നഷ്ട്ടപ്പെട്ടിരിക്കുന്നു
ഓർമകൾക്കും മരണത്തിനും ഇടയിലെ നിശബ്തതയിൽ ഞാൻ നഗ്ന്നനായി നില്ക്കുകയാണ്
Not connected : |