നരച്ചകണ്ണുകളുള്ളപെണ്‍കുട്ടിക്ക്  - പ്രണയകവിതകള്‍

നരച്ചകണ്ണുകളുള്ളപെണ്‍കുട്ടിക്ക്  


നരച്ചകണ്ണുകളുള്ളപെണ്‍കുട്ടിക്ക്
-----------------------------------
സ്വപ്നങ്ങളുടെ കളിവഞ്ചിയിൽ നീ
സഞ്ചരിച്ചുകൊണ്ടിരുന്നപ്പോൾ
ഞാൻ എവിടെയായിരുന്നു എന്ന്
എനിക്കറിയില്ല .
നീ മഴമെഘങ്ങളിൽകയറി മഴയായി
പെയ്തപ്പോഴും ,
മിഴിവാർന്ന ചിറകുള്ള ചിത്രശലഭമായി
പാറിയപ്പോഴും
ഞാൻ പ്രപഞ്ചതിലെങ്ങൊ ഒരു കണികമാത്രമായിരുന്നു.
പാൽനിലാവിന്ടെ ഉന്മാദത്തിൽ നീ
ധൂമ കേതുവായി തിളങ്ങിയപ്പോഴും,
രാത്രി മഴയുടെ വിഷാദത്തിൽ നീ
ആർത്തയായപ്പോഴും നിന്ടെ
കണ്ണിലെ പ്രണയം ആർക്കുവേണ്ടിയായിരുന്നു? .
ഒടുവിൽ; നീ നിന്ടെ സ്വപ്നങ്ങളെ പറിച്ചെടുത്
മരണവുമായി രമിച്ചപ്പോഴും
നിന്ടെ കണ്ണിലെ പ്രണയം ബാക്കിയായിരുന്നുവോ?
നീ ശേഷിപ്പിച്ചുപോയ വാക്കുകൾ;
ഉന്മാദത്തിലും,വിഷാദത്തിലും ,
പ്രണയത്തിലും,കാമത്തിലും
ചാലിച്ചെഴുതിയ വാക്കുകളെന്നെ
ഉന്മാദത്തിലാഴ്ത്തുകയാണ്.
വിഷാദവും പ്രണയവും കലർന്ന
ഒരുതരം വിഭ്രാന്തി.
#"സഗരത്തിന്ടെ അനന്തതയിൽ പൂക്കുന്ന
സ്വപ്നങ്ങൾ അറുത്തുകൊണ്ട് തിരിച്ചുപ്പോയ "
#"നരച്ച കണ്ണുകളുള്ള പെണ്‍ക്കുട്ടീ........"
നിന്നെ പ്രണയിക്കുന്നവരിൽ ഒരാളായി
ഞാനും മാറുകയാണ്..#നന്ദിതയുടെ കവിതകൾ


up
0
dowm

രചിച്ചത്:ജിബിൻ ജോർജ്
തീയതി:20-06-2015 11:04:24 PM
Added by :jibin george
വീക്ഷണം:274
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me