പാഴ്ച്ചെടി - ഇതരഎഴുത്തുകള്‍

പാഴ്ച്ചെടി 

ഏതോ പുലരിയില്‍ വിരിഞ്ഞ
പൂവേ
നിന്നഴക് സ്വീകരിച്ചു പോയ് ഞാനെന്‍
നിറപറയും നിലവിളക്കുമായ്...
കാലത്തിന്‍ നല്ലോണത്തുമ്പികള്‍ പാറവേ,
ഋതുമാറി മഴമാറി വസന്തം പൊന്നൊളി വെയിലിന് വഴിമാറി,
വന്നെത്തി യൗവ്വനം;
മകരം ഞരമ്പിന്‍ ചൂടേറ്റി നീയോ?
ഹിമമായെന്നില്‍ തണുത്തുറഞ്ഞു പോയ്... പാഴ്ച്ചെടികളിവവീണ്ടും കതിര്‍ക്കുന്നു
ഗൂഢമാം മന്ദസ്മിതവും നോവുമായ്
അണയൂ വീണ്ടുമെന്‍ മടിത്തട്ടില്‍,
നുണയൂ വീണ്ടുമെന്‍ കയ്പും മധുരവും.!


up
0
dowm

രചിച്ചത്:
തീയതി:26-06-2015 01:56:40 PM
Added by :Soumya
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :