ഞാനും നീയും - ഇതരഎഴുത്തുകള്‍

ഞാനും നീയും 

അറിഞ്ഞു കൊണ്ടകലും
കളകളമൊഴിയീ
പുഴയത് നീയല്ലേ...?
കരഞ്ഞുകൊണ്ടെരിയും
പരിഭവമില്ലാക്കരയത്
ഞാനല്ലേ...!

നനുനനെ നനയും നാണമിയന്നോരു
മഴയും നീയല്ലേ...?
അറിഞ്ഞു കൊണ്ടുഴറും
ലക്ഷ്യം മറന്നൊരു
കാറ്റും ഞാനല്ലേ...!

ആകാശത്തിണ ചിമ്മി
ചിന്തും താരക നീയല്ലേ...?
വേർപാടിൻ കഥ പാടി
നടക്കും ശാരിക ഞാനല്ലേ...!

ചെറു തിരിതെളിയുന്നന്തി-
വിളക്കിന്നൊളിയും നീയല്ലേ...?
ചെഞ്ചൊടിയിടറും
പരിചിതമൊരുപ്രാർത്ഥന
ഞാനല്ലേ...!

മന്മദൻ നുകരും മധുവിധു
രാവിതിലിന്നൊരു വധുവല്ലേ...?
നെഞ്ഞുനിറഞ്ഞാ കാഴ്ച-
കൾ കാണാൻ ഭാഗ്യമെനിക്കല്ലേ.?


up
1
dowm

രചിച്ചത്:Soumya
തീയതി:21-07-2015 12:54:42 AM
Added by :Soumya
വീക്ഷണം:319
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :