രാക്കുയില്‍ പാടി - തത്ത്വചിന്തകവിതകള്‍

രാക്കുയില്‍ പാടി 

ചിത്രം : കസ്തൂരിമാന്‍
പാടിയത് : ബിജു നാരായണന്‍ ‍, ചിത്ര കെ എസ്,കെ ജെ യേശുദാസ്

രാക്കുയില്‍ പാടി രാവിന്റെ ശോകം
നക്ഷത്ര കുഞ്ഞുങ്ങള്‍ക്കിന്നാനന്ദ വേള
ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്‍
ഇടനെഞ്ചിലേതോ മണി വീണ തേങ്ങി

ഹൊ കാറ്റത്തേതും വെളളം മഴ വെളളം മഴ വെളളം
ഹൊ മുറ്റം ഏതും വെളളം മഴ വെളളം മഴ വെളളം
ഞാനുണ്ടാക്കും കളി വളളം വളളം
താനെ തുളളിടും എന്നുളളം

രാവിന്‍ നെഞ്ചില്‍ പൂക്കുന്നുവൊ വാടാ മല്ലികള്‍
മണ്ണിന്‍ മാറില്‍ വീഴുന്നുവൊ വാടും പൂവുകള്‍
ഇരുളുറങ്ങുമ്പോള്‍ ഉണരും പ്രഭാതം
മറയുന്നു വാനില്‍ താര ജാലം
എവിടെ എവിടേ നീല തുകളിന്‍ ചന്തം
ചാര്‍ത്തും സ്വപ്നങ്ങള്‍
മറയുന്നതാരൊ തെളിയുന്നതാരൊ


up
0
dowm

രചിച്ചത്:jenani j
തീയതി:27-12-2010 04:55:43 PM
Added by :prahaladan
വീക്ഷണം:190
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :