ക്ഷണം
ഇടവഴിക്കല്ലായടയാളംകാട്ടി-
യിന്നത്ര നാളെന്നു പതുക്കെ പറയുന്നു
എത്രനാളെത്രനാളെന്ന് .......
വേനലറുതിയും വന്നു
മഴയിരുള്‍ കോലായിലുയിര്‍ കോലമെരിച്ചുകൊണ്ടത്രനാള്‍.......
നീല നിഴലുകള്‍ നഗ്നമാം തന്‍ തലതാങ്ങി
തനിച്ചു വിറച്ചു പോകുന്നു....
നീളന്‍കരിചൂണ്ടകൊത്തി -
കൊക്കുയര്‍ത്തിക്കൊണ്ട് കാല൦
പകര്‍ന്നപുതു വേഷങ്ങള്‍
താനെയഴിച്ചു കരഞ്ഞു കുറുകുന്നു .
എന്നെ വിളിക്കുന്നു ...
എന്നോ തുറന്ന പെരുംമ്പറകൊട്ടുകളെന്നെവിളിക്കുന്നു ....
പാഴ് മണ്ണിതിന്നലെ കണ്ട കളങ്ങളില്‍
ചോര ചുമന്നു മടുത്ത ഉടയാടവീശിയുറങ്ങുന്നു മണ്ടന്‍ പകലുകള്‍
നിദ്രയില്ലാതെയകലുമിരവിന്‍റെ ഉച്ചിയില്‍ താണുപറക്കുന്ന നോവുകള്‍......
എന്നെവിളിക്കുന്നു .....കനല്‍ഛായ കെട്ടടങ്ങാതിനി യുമെന്നെവിളിക്കുന്നു..
Not connected : |