അരുതാത്ത വീഥികൾ... - മലയാളകവിതകള്‍

അരുതാത്ത വീഥികൾ... 

നിന്നെയറിയാതെ ഞാൻ പോയ വഴികളിൽ,

നീയെന്നരികിലുണ്ടായിരുന്നു....

ഒരു കരസ്പർശമായ് എന്നെ തഴുകി നീ,

എന്നുമെൻ ചാരെയണഞ്ഞിരുന്നു...
ആത്മാവിൽ നിറയെ അണയാത്ത സ്നേഹത്തിൻ,

അലയാഴി നീയെന്നിൽ തീർത്തിരുന്നു...

അറിയാതെ പോയി ഞാൻ ആ മമ സ്നേഹം,

അതിനാലെ, പാപത്തിൽ വീണുപോയി...അലയുമീ പാപി തൻ അഴലാകെ നീക്കുവാൻ,

അലിവോടെ വേദന ക്രൂശിലേറ്റി...

അപരാധമൊക്കെയും കനിവോടെ മായ്ച്ചു നിൻ,

അരികിലായ് എന്നെ നീ ചേർത്തണച്ചു...


up
1
dowm

രചിച്ചത്:അരുൺ ഐസക്ക്
തീയതി:10-08-2015 06:27:32 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :