നിര്‍വചനങ്ങള്‍ തേടി
മിഥുനമാസ രാവില്‍
അണയാത്തൊരെന്നക്ഷികള്‍
ആകാംക്ഷയുടെ ദൂരങ്ങള്‍ താണ്ടവേ
മുരിക്കിന്‍ പൂക്കള്‍ മുളച്ച കാലത്തിന്‍
കനല്‍ക്കാറ്റേറ്റ് കാത്തിരുന്നത്
നിന്‍റെ വരവിനായി ,
നിന്‍റെ ചോദ്യങ്ങള്‍ക്കായി ,
എന്‍റെ ചോദ്യങ്ങളുടെ
ഉത്തരവിരാമത്തിനായി,
നിന്‍റെ മിഴിക്കുവേണ്ടി ,
നിന്‍റെ വിളിക്കുവേണ്ടിയായിരുന്നു .
വസുധയിന്‍ ദാഹമകറ്റുമൊരുമഴയായി
നിന്‍റെ ചുവടൊലികള്‍പതിഞ്ഞ
പാഴ് മനസ്സില്‍
നീ നിര്‍വചിക്കാനാവാത്ത
നോവുകളുടെ പര്യായ സഞ്ചയമാണ് ...
കനല്‍ക്കാറ്റുകളെ
ആര്‍ദ്രമായി മാറ്റിയ അപരിചിതന്‍.
വാടിയുണങ്ങിയ നോവുകളെ
മായയായ് മറച്ചവന്‍...
എന്‍റെ ആകാംക്ഷമാം ചോദ്യങ്ങള്‍ക്ക്
ഉത്തരമരുളി മറഞ്ഞവന്‍.....
അന്ധതപാകിയ വിത്തുകള്‍ക്കിടയില്‍
നിന്‍റെ നിര്‍വചനം ഞാന്‍ തിരയുന്നു .
നീ വിരചിച്ച നിനവിന്‍റെചിതയിലണഞ്ഞവ
പുകയായിപറന്നകലുന്നതുകാണ്‍കെ
നീ എന്‍റെ
ഒരനിര്‍വചനീയ
സഞ്ചാരത്തിനു വെറുമൊരു
കൂട്ടായിവന്ന നിനവല്ലന്നും
ഞാന്‍ തിരിച്ചറിയുന്നു
Not connected : |