തുമ്പിലയില്‍..(കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ഹരിതമലയാളമേ, നിന്‍സൗമ്യഭാവമാ-
യരികിലിന്നലിവിന്റെ തിരുവോണഭംഗികള്‍
സുകൃതമലയാളമേ, നുകരുന്നു താവക
കമനീയ ശൈലിയിലെഴുതുന്ന പകലുകള്‍
സുമജാലമാലോലമാടുന്നു, സാമോദ-
വര്‍ണ്ണങ്ങളാല്‍നീ ചമയ്ക്കുന്നു മനസ്സുകള്‍
പാടേമറന്നുപോകുന്നുവെന്നഴലുകള്‍
പാടുവാനോതുന്നിതാ-ബാല്യസ്മരണകള്‍.
മാനവര്‍ക്കാകെയിന്നേകവേ നന്മകള്‍
വാനവര്‍തന്‍ സ്മരണയേറിടുന്നവനിയില്‍
ദൂരെദൂരേനിന്നുണര്‍വ്വുയര്‍ത്തീടുന്നു
താരങ്ങളായ് സ്മേരമേകുന്ന നിനവുകള്‍
ചാരെനിന്നെന്നകമാകെ നിറയ്ക്കുന്നു
സ്നേഹാര്‍ദ്രഭാവമിന്നതിലേറെ-മലരുകള്‍
തുമ്പകളിമ്പമാര്‍ന്നാടവേ തൊടികളില്‍
മധുവൂറിടുന്നിതെന്നരുമതന്‍ ചൊടികളില്‍.
പൂജിതജനനി, നിന്നാത്മജര്‍തങ്ങളില്‍
സ്നേഹാമൃതം പകര്‍ന്നീടുമീ നാള്‍കളില്‍
മാന്തളിരായിന്നു സാന്ത്വനവാക്കുകള്‍
വീണ്ടും തളിര്‍ക്കുവതറിയുന്നു ധരണിയില്‍
ഗ്രാമീണയീണങ്ങളുയരുന്നിടങ്ങളില്‍
നറുനിലാവായ്‌ത്തീര്‍ന്നിടുന്നിടവേളയില്‍
നിറയുന്നു രമ്യോദയങ്ങളീ ഞങ്ങളില്‍
ശാലീനഭാഷയില്‍ മൊഴിയുമാത്മാക്കളില്‍.
അതിശാന്തമാംമനമേകിടാനെത്തുമെ-
ന്നുല്ലാസകാലമേ, നനവാര്‍ന്ന പുലരികള്‍
നറുപുഞ്ചിരിയോടുണര്‍ത്തവേ മന്മനം
നീലാംബരംപോല്‍ത്തിളങ്ങുടുന്നനുദിനം
നിറയുന്നതേനറിയുന്നകമെ കൂജനം
നുകരുന്നുചിങ്ങമേ, നിന്മോദതേന്‍കണം
നന്മലയാളമേ, കനിവാര്‍ന്ന നിന്‍സ്വരം
പകരുന്നു; പതിതര്‍ക്കുമേകണേ നിന്‍വരം.
Not connected : |