ഓണപ്പൂവിളി...
ഓണത്തിൻ പൂവിളി കേട്ടുണരാം,
തുടികൊട്ടും പാട്ടുമായ് നൃത്തമാടാം...
അത്തം പിറന്നാൽപ്പിന്നോണമല്ലോ,
അതത്തലില്ലാത്തൊരു കാലമല്ലോ...
തുമ്പപ്പൂ, മുക്കൂറ്റിയൊക്കെയായി,
പൂക്കളം മുറ്റത്തണിച്ചൊരുക്കാം...
മലയാള നാടിനിതുത്സവമായ്,
പൊന്നോണപ്പുലരി വന്നെത്തിടുമ്പോൾ ...
എല്ലാ കൂട്ടുകാർക്കും നൻമയുടെയും ഐശ്വര്യ സമൃദ്ധിയുടെയും ഹൃദയംഗമമായ പൊന്നോണാശംസകൾ...
സ്നേഹപൂർവ്വം,
അരുൺ ഐസക്ക്...
Not connected : |