നിൻ ഓർമ്മകൾ... - പ്രണയകവിതകള്‍

നിൻ ഓർമ്മകൾ... 

സ്നേഹത്താൽ പാടിയ പാട്ടിന്റെ
താളത്തിലൊരു കൊച്ചു പാട്ടു പാടം ...
നിൻ പുഞ്ചിരിയാൽ തുടിക്കുന്ന കവിളത്ത്‌ ഞാനെൻ ചുണ്ടു-
കൊണ്ടൊരു കൊച്ചു ഉമ്മ വെയ്ക്കാം....

ഒരു കൊച്ചു കാറ്റു പോലറിയാതെ വന്നു നിൻ
കവിളത്ത്‌ ഞാനൊരു ഉമ്മ വെയ്ക്കും
അനുരാഗം തുളുമ്പും നിൻ
കുഞ്ഞു നയനങ്ങളിൽ ഇമവെട്ടാതെ ഞാൻ നോക്കി നില്ക്കും ....

വാടാതെ സൂക്ഷിച്ചു എന്നുള്ളിലേപ്പൊഴും,
നീ തന്ന പുഞ്ചിരി പുഷ്പ്പങ്ങളൊക്കെയും...
നീ കാതിലോതിയ പ്രേമകാവ്യങ്ങളും,
സൂക്ഷിച്ചു വെപ്പു ഞാൻ
എൻ മനധാരിൽ എന്നും ..


up
3
dowm

രചിച്ചത്:എബിൻ
തീയതി:16-08-2015 11:49:27 AM
Added by :abin
വീക്ഷണം:644
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :