നിനക്കായി...
ഒരു കവിത നിനക്കായ് എഴുതി ഞാൻ,
മധുരമായ് നിൻ കാതിൽ ചൊല്ലുവാനായ്
ഒരു പനിനീർ പൂവു ഞാൻ കാത്തു വെച്ചു
നിന്റെ കാർകൂന്തലിൽ അണിക്കാനായി....
സ്നേഹം നിറഞ്ഞെൻ സഖിയായി വന്നു നീയെൻ,
അരികിലായി നിൽക്കുവാൻ മോഹിച്ചു പോയി,
നിൻ വിരൽ തുമ്പൊന്നു തൊട്ടു നോക്കാൻ,
പ്രിയയെ, ഞാൻ എത്ര ആഗ്രഹിച്ചു
മഴമുകിൽ മാനത്ത് മഴതുള്ളിയയെൻ
മനസ്സിന്റെ ഉള്ളിൽ കുളിർമഴ ആയീ..
മഴതുള്ളി ആയി നീ എൻ മനസ്സിനെ തൊട്ടപ്പോൾ,
നിറയുന്നെൻ ആന്മാവിൽ അനുരാഗചിന്തകൾ
അഴകുള്ള മഴവില്ല് മാനത്ത് വിരിയുന്നു
നനവുള്ള നിൻ സ്നേഹമെൻ മനസ്സിനുള്ളിൽ
മഴയിൽ വിടരുന്ന പ്രേമമെൻ
മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും...
നിൻ നാമം എൻ ഹൃദയത്തിൻ സ്പന്ദനം
സുരലോക സുന്ദരീ, നീ വരുമ്പോൾ...
ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിൻ
നീല നയനങ്ങളിൽ ഞാൻ കണ്ട കാന്തി...
പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി
അനുരാഗ ചിന്തകൾ എന്റെയുള്ളിൽ
ഒരു മയിൽ പീലിപോൽ നിറമെഴും പ്രേമമെൻ
അകതാരിലേപ്പൊഴും ചേർത്തു വെച്ചു...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|