ഗാനം1       
    ഈണമിട്ടു പാടാം ഞാന്
 കുഞ്ഞാറ്റക്കുരുവീ നീ
 ശ്രീരാഗക്കുളിരലയില്
 സ്വര ശീലുകളായണയൂ..
 
 ആതിര വാനില് വിരിയുമ്പോള്
 നെഞ്ചുരുമ്മും കിളിമകളേ
 മെല്ലെയൊന്നി പുല്ലാങ്കുഴലിന്‍
 ചുടുചുമ്പനമേല്ക്കാമോ.
 
 ചേലിലുടുത്തൊരു പൂഞ്ചേല
 ഒഴുകിയകന്നൊരു പൂഞ്ചോല
 കൂമ്പിയനിന്മിഴിക്കൊണിലി-
 തെന്തേ ലാത്തിരി മിന്നുന്നു...
 
 വേണുഗാനം കേള്ക്കാനായ്
 വന്നതല്ലേ കാര്വര്ണ്ണാ
 നിന്പാട്ടില് ഞാന്‍പനിമലരായ്
 പൂത്തുലഞ്ഞേ പോയ്....
 
 മോഹനവര്ണ്ണപ്പീലികളായ്
 പാതിവിടരും പുലരികളേ
 എന്തിനിന്നീ ജനലരികില്
 വന്നൊളിഞ്ഞു നോക്കുന്നു...
 
 ഈണമിട്ടു പാടാം ഞാന്
 കുഞ്ഞാറ്റക്കുരുവീ നീ
 ശ്രീരാഗക്കുളിരലയില്
 സ്വര ശീലുകളായണയൂ..
      
       
            
      
  Not connected :    |